പശ്ചിമേശ്യയിലെ അമേരിക്ക, ഇസ്രയേൽ - ഇറാൻ യുദ്ധം ഇതെഴുതുമ്പോഴും പ്രവാചനാതീതവും അവ്യക്തവുമായി തുടരുകയാണ്. അഞ്ചു ദിവസത്തെ വെടി നിർത്തലിനെ ക്കുറിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവർ ത്തി ച്ചു പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഇറാൻ നിഷേധിക്കുന്നു എന്നും ഇസ്രയേലും ഇറാനും ആക്രമണങ്ങൾ നിർത്തി വെച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു യുദ്ധവും മാനവ രാശിക്കു ഗുണം ചെയ്യില്ലെന്നും, ആത്യന്തികമായി ചർച്ചകൾ മാത്രമമാണു പരിഹാരം എന്നും ബന്ധപ്പെട്ട രാഷ്ട്ര നേതാക്കൾ, വിശിഷ്യാ അമേരിക്കൻ പ്രസിഡണ്ട് മനസ്സിലാക്കിയാൽ, അല്ലെങ്കില് ആ വഴിക്കു നീങ്ങിയാൽ, ഇപ്പോൾ തന്നെ ഉടലെടുത്ത പല തരം പ്ര തി സന്ധികളിൽ നിന്നും സംഭവിച്ചേക്കാവുന്ന ഒരു ആണവ ദുരന്തത്തിൽ നിന്നും ലോക ജനത രക്ഷപ്പെട്ടേക്കാം. അമേരിക്കയിൽ യുദ്ധ വിരുദ്ധ വികാരം മുൻപ് എന്നത്തേക്കാളും ശക്തമാണ്, പ്രത്യേകിച്ചും യുവ തലമുറയി ൽ, എന്തിന്, പ്രശസ്തരും പ്രമുഘരുമായ പല MAGA(Make America Great Again) വ്യക്തിത്വങ്ങളും തീവ്ര വലതു പക്ഷ നേതാക്കളിൽ പോലും യുദ്ധ വിരുദ്ധരുണ്ട്, അവരൊക്കെ അത് പറഞ്ഞു കൊണ്ടിരിക്കുന്നുമുണ്ട്. അങ്ങിനെയുള്ളവരിൽ പ്രധാനിയാണ് ടക്കർ കാൾസൺ (Tucker Carlson), മുൻ ഫോക്സ് ന്യൂസ് അവതാരകനും, പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനുമായ, കാൾസൺ ഇപ്പോഴത്തെ പ്രസിഡണ്ടുമായും അദ്ദേഹത്തി ന്‍റെ MAGA പ്രസ്ഥാനവുമായും ഏതാനും ദിവസം മുൻപ് വരെ അടുത്ത ബന്ധമുണ്ടായിരുന്നയാളാണ്. പക്ഷേ, യുദ്ധത്തിനെതിരെയും ഇസ്രയേൽ സർ ക്കാ രിനെയും ത ന്‍റെ സ്വന്തം സോഷ്യൽ മീഡിയ ചാനലിൽ സംസാരിക്കാൻ തുടങ്ങിയതോടെ, സയണിസ്റ്റുകൾക്കും, പ്രത്യേകിച്ച് ക്രിസ്ത്യൻ സയണിസ്റ്റുകൾക്കും അദ്ദേഹമിപ്പോൾ കണ്ണിലെ കരടാണ്, ഇതെഴുതുന്നയാൾക്ക് കാൾസനോട് യോജിപ്പുകളെക്കാൾ വിയോജിപ്പുകളാണ്. പക്ഷേ കാൾസൺ ഇപ്പോൾ ചെയ്യുന്ന മാധ്യമ പ്രവർത്തനം മനുഷ്യനാണ് മറ്റെന്തിനെക്കാളും പ്രാധാന്യം നല്കുന്നത് എന്ന് കണ്ടതിനാൽ കുറയെയായി കാൾസനെ കേൾക്കുന്നുണ്ട് ഞാൻ, അങ്ങിനെയുള്ള കേൾവികളൊന്നിലാണ് ഈയിടെ കാൾസൺ ഇസ്രയേലിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനും, ഒരു വേള ഇസ്രയേലിലെ ഇടക്കാല പ്രധാനമന്ത്രി വരെയായിരുന്ന അവ്രഹാം ബർഗിനെ (Avraham Burg) ഇ ൻറ ർവ്യൂ ചെയ്യുന്നത് കാണാനിടയായത്, അത് കേൾക്കുന്നതും വായിക്കുന്നതും വ്യർത്ഥമാവില്ലെന്ന തോന്നിയപ്പോഴാണ് അതൊന്നു മലയാളത്തിലാക്കാമെന്ന് കരുതിയത്, പക്ഷേ വിജാരിച്ച പോലെ എളുപ്പമായിരുന്നില്ലത്, വീഡിയോ കേട്ടിരുന്ന് പരിഭാഷപ്പെടുത്താമെന്ന് കരുതിയത് വൃധാവിലായി, പിന്നെ വീഡിയോ ഓൺലൈൻ ടൂളുപയോകിച്ച് ട്രാൻസക്രിപ്റ്റ് ചെയ്ത് അത് പരിഭാഷപ്പെടുത്തുകയാണ് ചെയ്തത്, പക്ഷെ ഒരു പദാനുപദ വിവർത്തനമല്ല, ചോദ്യങ്ങളുടെയും ഉത്തരങ്ങളുടയും ഒരു ആശയ വിവർത്തനം മാത്രമാണ്. ഓൺലൈൻ ട്രാൻസക്രിപ്ഷൻ ടൂളുകളുടെ പരിമിതിയും എ ന്‍റെ പരിഭാഷയുടെ പോരായ്മയും മുഴച്ചു കാണും ഇതിൽ, വീഡിയോ നേരിട്ട് കാ ണ ണമെന്നുള്ളവർക്ക് യുട്യുബ് വീഡിയോയുടെ ലിങ്ക് ഇവിടെ ചേർക്കാം. ഈ സംഭാഷണത്തിൽ അവ്രഹാ മിനോട് പൂർണ്ണമായ യോജിപ്പാണെന്നു കരുതരുത്, പക്ഷേ പലസ്തീൻ പ്രശ്നത്തിൽ ഇത് വരെ കേട്ട് പഴകിയ പല ധാരണകളും പുനർ വിചിന്തനം ചെയ്യാ ൻ ചരിത്ര കുതുകികൾക്ക് ഇത് തീർ ച്ച യായും ഉപകാരപ്പെടും.

https://youtu.be/myVfnpKtauU?si=N1jWNB0RnhqVSwl2

------------------------------------------------------------------------------------------------------------

ടക്കർ കാൾസ ന്‍റെ ആമുഖത്തോടെയാണ് ഇ ൻറ ർവ്യൂ ആരംഭിക്കുന്നത്, അതേകദേശം ഇങ്ങിനെയാണ്:

“ ബെഞ്ചമിൻ നെതന്യാഹുവി ൻറെ സർക്കാരും അമേരിക്കയിലെ അവരുടെ സംഘടിത പിന്തുണക്കാരും കുറച്ചുകാലമായി വാദിക്കുന്നത്, ഇസ്രയേൽ സർക്കാരിനെതിരായ ഏതൊരു വിമർശനവും നിർവചനം അനുസരിച്ച്, ജൂതവിരുദ്ധതയാണെന്ന് (Antisemitism) ആണ്.

അവരുടെ ന്യാ യം ഇതാണ്: ഇസ്രയേൽ സർക്കാർ എങ്ങനെയോ ലോകമെമ്പാടുമുള്ള ജൂതന്മാർക്കും വേണ്ടി സംസാരിക്കുന്നു. നെതന്യാഹു സർക്കാർ ലോകത്തെ ഓരോ ജൂതനെയും പ്രതിനിധീകരിക്കുന്നു. അതിനാൽ, ആ സർക്കാരി ൻറെ പ്രവർത്തനങ്ങൾ ഭൂമിയിലെ ഓരോ ജൂത നും വേണ്ടിയുള്ളതാണ്, ആ സ ർക്കാ രി ന്‍റെ നടപടികളെക്കുറിച്ചുള്ള ഏ തു തരം വിമർശനവും ജൂതന്മാർക്കെതിരായ ആക്രമണമാണ്.

ഈ നിലപാട് അർത്ഥശൂന്യമാ ണെങ്കി ലും, അമേരിക്കയിൽ അത് സർവ്വ സാധാരനാമിയിരിക്കുന്നു.

ഒന്നാലോ ലോചിച്ചാൽ, അത് തെറ്റാണെന്ന് മാത്രമല്ല, ജൂത വിരുദ്ധമായ ഒരു വാദം കൂടിയാ ണെന്നു കാണാം. എല്ലാ ജൂതന്മാരും ഒരുപോലെ ചിന്തിക്കുന്നുവെന്നും, ഇസ്രയേൽ സർക്കാരി ന്‍റെ തീരുമാനങ്ങൾക്ക് അവർ കൂട്ടായി ഉത്തരവാദികളാണെ ന്നുമുള്ള ഒരു സൂച നായാണത് ന ൽകു ന്നത്. അതായത്, ഇസ്രയേൽ സ ർക്കാ രിനെ വി മ ർശിക്കുന്നത് ജൂത വിരുദ്ധതയാണെന്ന് പറയുന്നതാണ് ശരിയായ ജൂത വിരുദ്ധത. വാസ്തവത്തിൽ ബെഞ്ചമിൻ നെതന്യാഹു എല്ലാ ജൂതരെയും പ്രതിനിധീകരിക്കുന്നില്ല, എന്ന് മാത്രമല്ല, ഇസ്രായേലിനുള്ളിൽ പോലും ഇതംഗീകരിക്കാത്തവർ നിരവധിയാണ് എന്നതാണ് സത്യം.

നിരവധി ഇസ്രായേലികൾ യുദ്ധത്തെ പിന്തുണച്ചിട്ടുണ്ടെന്ന് പോളുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഏതൊരു രാജ്യത്തെയും പോലെ, എന്താണ് സംഭവിക്കുന്നതെന്നോ എന്തുകൊണ്ട് സംഭവിക്കുന്നു എന്നോ ഉള്ള വിശദാംശങ്ങൾ മിക്ക ആളുകൾക്കും പൂർണ്ണമായി മനസ്സിലാകുന്നില്ല അല്ലെങ്കിൽ ലഭ്യമാകുന്നില്ല. ആ മനസ്സിലാകായ്ക പലപ്പോഴും സർക്കാർ രൂപകൽപ്പന ചെയ്തതാണ്. ഇസ്രായേ ലിൽ വിവര ലഭ്യത ക്ക് വളരെ നിയന്ത്രിതമായ ഒരു അവസ്ഥയാനുള്ളത്. പത്ത് ദശലക്ഷത്തിൽ താഴെ ആളുകളുള്ള ഒരു ചെറിയ രാജ്യം കൂടിയാണിത്. പല സമൂഹങ്ങളെയും പോലെ, പൗരന്മാർക്ക് അറിയാവുന്ന മിക്ക കാര്യങ്ങളും, പലപ്പോഴും രാഷ്ട്രീയ കാരണങ്ങളാൽ ഭരണകൂടവും അതിനെ നിയത്രിക്കുന്നവരും രൂപപ്പെടുത്തപ്പെടുന്ന താണ്.

ഇ ക്കാര്യങ്ങളെല്ലാം, ആ സമൂഹത്തിൽ തന്നെയുള്ള, അറിവും സത്യസന്ധ്യതയുമുള്ള ഉള്ള ആ ളുകളിൽ നിന്ന് കേൾക്കുന്ന തിന് പ്രത്യേക പ്രാധാന്യമുണ്ട്, ആരെങ്കിലുമല്ല, വ്യത്യസ്തമായ കാഴ്ചപ്പാ ടുകളുള്ള ചിന്താശേഷിയുള്ള മനുഷ്യർ.

അത്തരം ഒരാളാണ് അവ്രഹാം ബർഗ്(Avraham Berg). എഴുപതുകളുടെ തുടക്കത്തി ൽ ഇസ്രായേലിലെ ഒരു പ്രമുഖ സയണിസ്റ്റ് കുടുംബത്തിലാണ് അദ്ദേഹ ത്തിൻറെ ജന നം. ഇസ്രായേലി പൊതു സമൂഹത്തിലെ ഒരു കേന്ദ്ര വ്യക്തി ത്വമായി രുന്നു ഒരിക്കലദ്ദേഹം, നെസ്സെറ്റ്(ഇസ്രയേൽ പാർലിമെൻറ്) അംഗം, നെസ്സെറ്റ് സ്പീക്കർ, എന്തിന്, ഇസ്രായേലി ൻറെ ഇടക്കാല പ്രസിഡണ്ട് പോലും ആയിരുന്നു അദ്ദേഹം.

അദ്ദേഹത്തി ൻറെ കാഴ്ചപ്പാടുകൾ ഒരു ന്യൂനപക്ഷത്തെ യാകാം പ്രതിനിധീകരിക്കുന്ന ത്, പക്ഷേ അദ്ദേഹം ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല. ഇസ്രായേലി രാഷ്ട്രീയത്തി ൻറെ കേന്ദ്രബിന്ദുവിൽ അദ്ദേഹം ഉണ്ടായിട്ടു ണ്ട്.

യുദ്ധം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, യുദ്ധം ഒരു തെറ്റാണെന്നും അത് ഇസ്രായേലി ന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അതിന് നേതൃത്വം നൽകുന്നവർക്ക് തങ്ങൾ എന്തി നാണ് ഇത് ചെയ്യുന്നത് എന്ന് പൂർണ്ണമായി മനസ്സിലായിട്ടില്ലെന്നും വാദിച്ചുകൊണ്ട് അദ്ദേഹം ഇസ്രായേലി പത്രങ്ങളിൽ ശക്തമായ ഒരു ലേഖനം എഴുതി.

അത് ശ്രദ്ധേയമാംവിധം തുറന്നുപറച്ചിലുകൾ നിറഞ്ഞതും യുദ്ധകാലത്ത് ധീരവുമായ ഒരു നിലപാടായിരുന്നു. കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് നേരിട്ട് കേൾക്കുന്ന താണ് നല്ലതാ തെ ന്ന് ഞങ്ങൾ കരുതി. ഇതാ ആ സംഭാഷണം.”

ചോദ്യം (ടക്കർ കാൾസൺ):

സംസാരിക്കാൻ അവസരം തന്നതിന് വളരെ നന്ദി.

ഇപ്പോൾ സംഭവി ച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെക്കുറി ച്ചാണ് ഞാൻ താങ്കളോട് ആദ്യമായി ചോദിക്കുന്ന ത്. ഇറാനുമായുള്ള ചർച്ചകൾ തുടരുന്നതിനാൽ, മുമ്പ് നിർദ്ദേശിച്ചതുപോലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളുമായി യുഎസ് മുന്നോട്ട് പോകില്ലെന്നും പകരം നയതന്ത്ര പരമായി നീങ്ങുമെന്നും അമേരിക്കൻ പ്രസിഡ ൻറ് ഇന്ന് രാവിലെ ഒരു പ്രസ്താവന ഇറക്കി. ആ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ, ഇസ്രായേൽ സൈന്യം ഇറാനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുകയാണെന്ന റിപ്പോർട്ടുക ളും ഉണ്ടായിരുന്നു. ആ റിപ്പോർട്ടുകൾ ശരിയാണെന്ന് കരു തി യാൽ, എന്താണ് താങ്കൾക്ക് അതിനെക്കുറിച്ച് പറയാനുള്ളത്? എന്ത് ത രം തന്ത്ര ത്തെയാണ്(strategy) അത് സൂചിപ്പിക്കുന്നത്?

ഉത്തരം (അവ്രഹാം ബർഗ്):

ഇത് വർഷങ്ങളായി ഇസ്രായേ ൽ സ്വീകരിക്കുന്ന അതേ തന്ത്രം തന്നെയാണ്, അതായത് തന്ത്ര മില്ലായ്മ(no-strategy). നോക്കൂ, ഇസ്രായേ ലിൽ ചില അടവ് നയങ്ങളുടെ അനന്തര ഫലം സ്വാഭാവികമായി ഒരു യുദ്ധ തന്ത്രമായി പരിണമിക്കാറുണ്ട്, അല്ലാതെ, നിങ്ങളൊക്കെ കരുതുന്നത് പോ ലു ള്ള സ്ട്രാറ്റജിയൊന്നും ഇവിടെ ഉണ്ടാകാറില്ല. ഉദാഹരണമായി, കഴിഞ്ഞ കുറച്ച് മണിക്കൂറുകൾ മാത്രം നോക്കൂ. അമേരിക്കൻ പ്രസിഡ ൻറി ന്‍റെ പ്രഖ്യാപനം എപ്പോഴാണ് വന്നത്? രണ്ട് മണിക്കൂർ മുമ്പ ല്ലേ? ഉടനെ, ഇസ്രായേലിൽ പ്രതികരണങ്ങളുടെ ഒരു പ്രളയം തന്നെ ഉണ്ടാകുന്നു.

ആദ്യത്തെയും ഏറ്റവും ശ്രദ്ധേയമായതുമായ പ്രതികരണം ഇതാണ്: “ഹല്ലേലൂയ, വിമാനങ്ങൾ പുനരാരംഭിക്കാൻ പോകുന്നു, ന മ്മുടെ പെസഹ യാത്ര മുടങ്ങില്ല.” എ ന്‍റെ സ്വന്തം മകൾ ഉൾപ്പെടെ നിരവധി ഇസ്രായേലികളുടെ ആദ്യത്തെ പ്രതികരണം അതാണ്.

രണ്ടാമത്തെ പ്രതികരണം: "ഓ .. നെതന്യാഹുവിന് എല്ലാം നേരത്തെ അറിയാമായിരുന്നു." ഇത് അദ്ദേ ഹ ത്തിൻറെ ഏതോ തന്ത്രത്തിൻറെ ഭാഗമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന മറ്റൊരു വിഭാഗം.

അടുത്തത്: "ട്രംപ് ദുർബലനാണ്. അദ്ദേഹത്തിന് പ്രതിരോധശേഷിയില്ല. ഇറാനികൾ അദ്ദേഹത്തെ ഒതുക്കി." എന്ന രീതിയിൽ.

അതായത്, എന്താണ് സംഭവിക്കുന്ന ത് എന്നതിനെക്കുറിച്ച് ആർക്കും ശരിയായ ധാരണയില്ല. അങ്ങിനെയു ള്ളൊ രു ചിന്താക്കുഴപ്പം നില നിൽക്കുമ്പോൾ, സൈന്യം ചെയ്യാനുള്ളത് ചെയ്തു, ആക്രമണം തുട ർ ന്നു, അത്ര തന്നെ.

ചോദ്യം:

അതായത്, താങ്കൾ പറയുന്നത്, ഇന്ന് നമ്മൾ കാണുന്ന തും കഴിഞ്ഞ ഒരു മാസമായി കണ്ടു കൊണ്ടിരിക്കുന്നതും ഒരു തന്ത്രത്തി ന്‍റെ യോ പൊതു തീരുമാനത്തി ന്‍റെ യോ ഭാഗ മായ ല്ല നടക്കുന്നത് എന്നാ ണോ?. അങ്ങിനെ തന്ത്രപരമായ ഒരു പൊതു ലക്ഷ്യമില്ലേ?

ഉത്തരം:

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാൻ താങ്ക ളെ ശ്രദ്ധയോടെ കേൽക്കുകയായിരുന്നു, പ്രത്യേകിച്ച് ഇസ്രായേലി തന്ത്ര ങ്ങളെ വ്യാഖ്യാനിക്കാ നുള്ള ശ്രമം, നെതന്യാഹുവി ന്‍റെ ദീർഘകാല അഭിലാശാവുമായി ബന്ധപ്പെട്ടതാണോ അതോ ഏതെങ്കിലും തരത്തിലുള്ള ദൈവിക, അല്ലെങ്കിൽ പ്രത്യയശാസ്ത്ര പദ്ധതിയുമായി ബന്ധപ്പെട്ടതാണോ എ ന്നൊക്കെയാണ് താങ്കൾ പറയാൻ ശ്രമിച്ചത്. അത്തരമൊരു തന്ത്രം നിലവിലുണ്ടെന്ന് താങ്കൾ വിശ്വസിക്കു ന്നുണ്ടെങ്കിൽ എനിക്ക് താങ്ക ളോട് അസൂയ തോന്നുമെന്ന് പറയേണ്ടി വരും!

ഞാനത് വേറൊരു തരത്തിൽ പ റയാം. ഒരിക്കൽ ഒരാൾ ഇസ്രായേലികളും അമേരിക്കക്കാരും തമ്മിലുള്ള വ്യത്യാസം എന്നോട് പറഞ്ഞ തിങ്ങനെയാണ്: ഞങ്ങൾ ഇസ്രായേലികൾ ഒരു പ്രതിയോഗിയെ മുന്നിൽ കാണുന്നു, അതി നെ ലക്ഷ്യമിടുന്നു, വെടിവയ്ക്കുന്നു.

നിങ്ങൾ അമേരിക്കക്കാർ ഒരു പ്രതിയോഗിയെ മുന്നിൽ കാണുന്നു, നിങ്ങൾ ലക്ഷ്യം വയ്ക്കുന്നു, വീണ്ടും ലക്ഷ്യം വയ്ക്കുന്നു, വീണ്ടും ലക്ഷ്യം വയ്ക്കുന്നു... നിങ്ങൾ വളരെ പ്രക്രിയാധിഷ്ഠിത രാ ണ് (process-oriented), പക്ഷേ ഞങ്ങൾ ലക്ഷ്യം വെച്ചു കഴിഞ്ഞാൽ, പിന്നെ കൂടുതലൊന്നും നോക്കില്ല, "യാ അള്ളാ ഷൂട്ട്" അത്ര തന്നെ.

ആ വ്യത്യാസം പ്രധാനമാണ്. കാരണം അമേരിക്കൻ തന്ത്രം എന്താണെന്ന് എനിക്കറിയില്ല. അവസാന ഗെയിം എന്താണെ ന്നും എനിക്കറിയില്ല. വാഷിംഗ്ടണിലെ യുദ്ധ ശി ൽപി കളുടെ മനസ്സിൽ എന്താ ണെ ന്നും എനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും: മുന്നിൽ കാണുന്ന ഇറാ ൻ ഭീഷണി യെ നീക്കം ചെയ്യാൻ ഇസ്രായേൽ ആഗ്രഹിക്കുന്നു. ആ ഭീഷണി ഭാഗികമായി വാസ്തവമാണ്, എന്നാ ൽ മറ്റൊരു ഭാഗം ഞങ്ങൾ തന്നെ സങ്കൽപിച്ച്, പെരുപ്പിച്ചു വലുതാക്കിയ ഒന്നാണ്. അപ്പോൾ, ഒരർത്ഥത്തിൽ, നമ്മൾ ഒരു യഥാർത്ഥ അപകടത്തെയും സാങ്ക ൽ ക അപകടത്തെയും ഒരേ സമയം നേരിടുകയാണ്. ഞങ്ങൾക്ക് യുദ്ധം ഇഷ്ടമല്ല, ഞങ്ങൾക്ക് മിസൈലുകളും, സൈറണുകളും ഇഷ്ടമല്ല, ഉറക്കമില്ലാത്ത രാത്രികളും ഞങ്ങൾക്ക് ഇഷ്ടമല്ല. പക്ഷേ ഒരിക്കൽ യുദ്ധത്തിലെത്തിയാൽ “ എന്നാൽ പിന്നെ നമുക്ക് അത് പൂർത്തിയാക്കാം.” എന്നതാണ് നിലപാട്. എങ്കിലും, പ്രബലമായ വികാരം “ നമുക്ക് ഇത് അവസാനിപ്പിക്കാം - ഇറാനുമായി ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാം.” എന്ന് തന്നെയാണ്.

ചോദ്യം:

പക്ഷേ ഇറാനെ അപേക്ഷിച്ച് ഇസ്രായേൽ താരതമ്യേന ചെറിയ രാജ്യമാണ്, പ്രായോഗികമായി ഇറാനെ എങ്ങനെ കീഴ്പ്പെടുത്താം എന്നാണ് ഇസ്രായേലികൾ പ്രതീക്ഷിക്കുന്ന ത്?

ഉത്തരം:

ജന സംഖ്യ യു ടെ കാര്യത്തിൽ, അതെ, ഞങ്ങൾ ഏകദേശം 10 ദശലക്ഷ മേയുള്ളൂ, ഇറാൻ 100 ദശലക്ഷത്തിനടുത്താണ്. എന്നാൽ പല ഇസ്രായേലികളും അതിനെ കാണുന്നത് ആ രീതിയി ല ല്ല. പല രും വിശ്വസിക്കുന്നത് ഞങ്ങൾ ഒരുതരം സൂപ്പർ പവറാണെന്നാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഞാൻ ഒരു ഹൈസ്കൂ ളിലെ വിദ്യാർഥി കളോട് സംസാരിക്കുകയായിരുന്നു, പഴ കിയ സമാധാന പദ്ധതി എന്ന് നിങ്ങൾ ഒരു പക്ഷേ പറഞ്ഞേക്കാവുന്ന എ ന്‍റെ നിലപാടിനെ കുറിച്ച്. ഒരു വിദ്യാർത്ഥി എഴുന്നേറ്റു നിന്ന് എന്നോട് ചോദിച്ചു:
"അഫ്ഗാനിസ്ഥാനിൽ നമ്മൾ ചെയ്തത് എന്തുകൊണ്ട് അവരോട് (ഇറാനോട്) ചെയ്തുകൂടാ?"

ഞാൻ പറഞ്ഞു: "
നമുക്ക് ഗാസ യിൽ പ്രശ്നമുണ്ട്, ലെബ നാനിൽ പ്രശ്നമുണ്ട്, സിറിയ യിൽ പ്രശ്നമുണ്ട്. ഈജി പ്തുമായി ഉണ്ടായിരുന്നു, പക്ഷേ അഫ്ഗാനിസ്ഥാനിൽ നമുക്കെന്താണ് കാര്യം?" നമ്മള്‍ അവിടെ ഒരിക്കല്‍ പോലും പോയിട്ടില്ല. പിന്നെ ഞാൻ അയാളോ ട് ഏത് രാജ്യത്ത് നിന്നാണ് വന്നതെന്ന് ചോദിച്ചു. അവൻ മോസ്കോയിലാണ് ജനിച്ചതെന്ന് പറഞ്ഞു. ഞാൻ സ്വയം പറഞ്ഞു – താങ്കളുടെ റഷ്യ ൻ മനസ്സ് ഇപ്പോഴും മാറിയിട്ടില്ല.

പിന്നെ ഞാൻ ആ കുട്ടിയോട് ചോദിച്ചു: "ലോകത്ത് എത്ര ജൂതന്മാരുണ്ട്?"

ഒരു മടിയും കൂടാതെ അ വൻ പറഞ്ഞു: “അമ്പത്തിനാലു ദശലക്ഷം.”
ഞാൻ ചോദിച്ചു: "ഇസ്രായേലി
ൻറെ ജനസംഖ്യ എത്രയാണ്?"

അയാൾ ഏതാണ്ട് ഇരുപത് ലക്ഷം എന്ന് പറഞ്ഞു. പല ഇസ്രായേലി കളുടെയും അവസ്ഥ ഇതൊക്കെയാണ് - നമ്മൾ സാങ്കേതികമായും സാമ്പത്തികമായും ശക്തരാണെന്ന് മാത്രമല്ല, നമ്മൾ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വലുതും ശക്തരും ആധിപത്യം പുലർത്തുന്നവരുമാണെ ന്നാണ് പലരുടെയും ധാരണ.

“ഇത് എങ്ങനെ നടക്കും?” എന്ന് നിങ്ങൾ ചോദിക്കുമ്പോൾ - പലരുടെയും മനസ്സിൽ ഉത്തരം ലളിതമാണ്: "ഞങ്ങൾക്കതിന് കഴിയും".

ചോദ്യം:

എന്തായിരിക്കും ഇസ്രായേലി ന്‍റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഉള്ള വിജയം?

ഇസ്രായേ ൽ വിജയിച്ചു എന്ന് എങ്ങനെ തീരുമാനിക്കും?

ഉത്തരം:

എനിക്ക് അതിന് ന ല്ലൊരു ഉത്തരമില്ല. പല തരത്തിലും പറയാം, അമേരിക്ക ക്ക്, ഒന്നു കൂടി വിശാലമായി പറഞ്ഞാൽ, പാശ്ചാത്യ ർക്ക്, ഒരു “വിൻ-വിൻ” പരിസമാപ്തി, ഇരു കക്ഷി കളും ഒരുപോലെ വിജയിക്കുക എന്നതാണ് സംഘർഷ ങ്ങളോടുള്ള പൊതു സമീപനം. മറ്റൊരു അർത്ഥത്തിൽ, ഒരു യുദ്ധം അവസാനിപ്പിക്കുമ്പോൾ പോലും, മറുപക്ഷത്ത് ആശയവിനിമയം നടത്താൻ കഴിയുന്ന ആരെ യെ ങ്കിലും അവശേഷിപ്പി ക്കാൻ ശ്രമിക്കുകയും ചെയ്യുക. അതേസമയം, ട്രംപ് പറയുന്ന വിഡ്ഡിത്തം(ridiculous) ഞാൻ കേട്ടു -ഞങ്ങൾക്ക് ചർച്ച നട ത്താൻ ഇറാനിലിയാരും ബാക്കിയില്ല, ഞാനവരെയൊക്കെ കൊന്നു കളഞ്ഞു- അതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല, ട്രംപ് നിങ്ങളുടെ സ്വന്തം “വൈരുദ്ധ്യ ഭാണ്ഡമാണ്(oxymoron)”, ട്രംബിനെ നിങ്ങൾ തന്നെ പരിഹാരിച്ചോളൂ. എ ന്നാൽ, ഇസ്രായേലി നെ സംബന്ധിച്ചിടത്തോളം, ഞങ്ങളൊരിക്കലും ഒരു വിൻ-വിൻ സാഹജര്യത്തിൽ വിശ്വസിക്കുന്നില്ല, ഞങ്ങ ൾ വിശ്വസിക്കുന്നത് ഒരു zero-sum game (സംഘർഷങ്ങളിൽ ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമാകുന്ന) ലാ ണ്. അതായത്, ഒരു മത്സര മോ, പോരാട്ടമോ, യുദ്ധ മോ, സംഘർഷ മോ ഉണ്ടാകു ന്നിടത്ത് ഇരു കൂട്ടർക്കും പ്രയോജനം ലഭി ച്ചു എന്ന് പറഞ്ഞാൽ അതിലെ ന്തോ കുഴപ്പമുണ്ട് എന്നതാണ് ഞങ്ങളുടെ കാഴ്ച്ചപ്പാട്.

എനിക്ക് ജയിക്കണം, എനിക്ക് മാത്രം ജയിക്കണം, എനിക്ക് മറുപക്ഷത്തെ തകർക്കണം, അവരെ അപമാനിക്കണം, ഇല്ലാതാക്കണം, നാമവശേഷമാക്കണം. എന്ന ഇസ്രയേലി മാനസികാവസ്ഥ മനസ്സിലാ ക്കിയാൽ, മറ്റു രാഷ്ട്രീയ വാചാടോപ ങ്ങൾ നിങ്ങൾക്ക് മനസ്സിലാ കാൻ പ്രായസമുണ്ടാകില്ല.

ഏതൊരു എതിരാളി യെ യും, അതി ന്‍റെ ശക്തിയും വലിപ്പ-ചെറുപ്പവും പരിഗണിക്കാതെ, ക്രമേണ, ഒടുവിൽ മറ്റൊരു ഹിറ്റ്‌ലറായി മുദ്ര കുത്തുന്നു. ഓരോ ദശക ത്തിലും പുതിയൊരു അഡോൾഫ് ഹിറ്റ്ലർ സൃഷ്ടിക്ക പ്പെടുന്നു. എല്ലാ ശത്രുക്കളും നില നിൽപിന് ഭീഷണിയാണെങ്കിൽ, ഒ റ്റ പരിഹാരമേയുള്ളൂ, അവരെ തീർക്കുക.

അത്കൊണ്ട് തന്നെ, നിങ്ങ ളെന്നോട് ഇസ്രയേലി ന്‍റെ ജയവീക്ഷണത്തെ കുറിച്ച് ചോദിച്ചാൽ, ഇസ്രയേൽ രാഷ്ട്രീയ നേതൃ ത്വ ത്തിൻറെ -സാധാരണ ജനങ്ങളെ വിട്ടേക്കൂ ഞാൻ പറയുന്നത് പൊളിറ്റിക്കൽ ക്ലാസിനെ കുറിച്ചാണ്- സംഘർഷ ങ്ങളോടുള്ള സമീപനം സംഭാഷണാത്മക മേയ ല്ല. ഇത് നെതന്യാഹുവി ന് മാത്രമല്ല ബാധ കമാവുന്നത്, അദ്ദേഹം അത്തരം ഒരാളാണെങ്കിലും. നോക്കൂ, ഇസ്രായേലി ലെ പ്രതിപക്ഷം പോലും സർക്കാരുമായി മത്സരിക്കുന്ന ത് സമാധാന ത്തിന് വേണ്ടി നിലകൊള്ളുന്നവരായല്ല, മറിച്ച് തങ്ങളാണ് കൂടുതൽ ആക്രമ ണോത്സുകരും, ക്രൂര രും, മനുഷ്യത്വ രഹിത രുമായി ശത്രുവിനെ നേരിടുന്നത് എന്ന് സ്ഥാപിക്കാനാണ്. അതുകൊണ്ടാണ് ഇസ്രായേലിൽ യഥാർത്ഥ അനുരഞ്ജന രാഷ്ട്രീയം കാണാ ൻ സാധിക്കാത്തത്.

ചോദ്യം:

എങ്ങിനെയാണ് ഇത്തരം മാനസികാവസ്ഥ ഉണ്ടാകുന്നത്?

ഉത്തരം:

ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ -ഞാൻ പഠിച്ചിരുന്നത് ഒരു യെശിവ(ജൂത മത പാഠശാല)യി ലാണ് അവിടുത്തെ ഒരു റബ്ബി(പുരോഹിതൻ) എ ൻറെ മാതാവിനെ പതിവായി വിളിക്കാറുണ്ടായിരുന്നു. "നിങ്ങൾക്ക് വളരെ കഴിവുള്ള ഒരു മകനു ണ്ട്. അവൻ ഒരു മുട്ട പോലെയാണ്, തിളപ്പിക്കുന്തോറും അവൻ കൂടുതൽ കഠിനനാകും" എന്ന് അയാൾ പറയുമായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, ആ വാചകം ജൂത സമൂഹത്തെ വരച്ചു കാട്ടുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ജൂതന്മാരുടെയും, കഴിഞ്ഞ ദശകങ്ങളിൽ ഇസ്രായേലികളുടെയും, ചരിത്രാനുഭവം അവരെ കർക്കശവും(Rigid) പ്രതിരോധശേഷിയുള്ള വരുമായി മാറ്റിയിരിക്കുന്നു. ഞങ്ങൾക്ക് നേരെ നീട്ടിയ കൈകളെ വിശ്വസി ക്കാതിരിക്കാനാണ് ഞങ്ങൾ പഠിച്ചിരിക്കുന്നത്, അതേ സമയം, ഞങ്ങൾ സ്വ ന്തം കൈകൾ ആർക്കെങ്കിലും നേരെ നീട്ടാൻ ഒട്ടു പഠിച്ചി ട്ടുമില്ല. രണ്ട് ഉദാഹരണങ്ങൾ ഞാൻ പറയാം.

1948 മുതൽ, ഇസ്രായേലി വാചകക്കസർത്ത്(R hetoric) അതിജീവനത്തെ ചുറ്റിപ്പറ്റിയാണ് നിർമ്മിച്ചിരിക്കുന്നത്, അസ്തിത്വ ഭീഷണി, എപ്പോഴും അപക ടാവസ്ഥ, ആസന്നമായ യുദ്ധം തുടങ്ങിയ പ്രജാരണങ്ങളിലാണ് ആ റട്ടറിക് നിർമിക്കപ്പെട്ടത്. അങ്ങിനെയിരിക്കെ പെട്ടെന്ന്, എങ്ങിനെയാണെന്ന് അറിയില്ല, അൻവർ സാദത്ത് (അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡണ്ട്) ഇസ്രായേലിൽ വന്നു. അതിനും മുമ്പ്, 1973 ലെ യുദ്ധം എനിക്ക് ഓർമ്മയുണ്ട്. സൂയസ് കനാലിനടുത്തുള്ള ഒരു കുറുനരി മാളത്തിലിരുന്നു അർദ്ധരാത്രിയിൽ ട്രാൻസിസ്റ്റർ റേഡിയോ കേട്ടുകൊ ണ്ടിരുന്ന സന്ദർഭം, അന്ന് 18 വയസ്സുള്ള ഒരു പട്ടാളക്കാരനായിരുന്നു. "സിനായ് തിരിച്ചുപിടിക്കാൻ ഒന്നര ലക്ഷം ഈജിപ്ഷ്യൻ പട്ടാളക്കാരെ ബലിയർപ്പിക്കാൻ ഞാൻ തയ്യാറാണ്" എന്ന് സാദത്ത് പറയുന്നത് ഞാൻ കേട്ടു. എന്നിൽ ഭയം അരിച്ചു കയറി, “ ദൈവമേ, ഒന്നര ലക്ഷം സൈനികർ ജറൂസലെമിലെ ഒരു 18 വയസ്സുകാരനായ എനിക്കെതിരെ യൊ?”. പിന്നീട്, ഏതാനും വർഷങ്ങൾക്കുശേഷം, അദ്ദേഹം ജറൂസലമിൽ എത്തി യ കാര്യമാണ് ഞാൻ ആദ്യം സൂചിപ്പിച്ചത്. അന്ന്, "ഇനി യുദ്ധമില്ല. രക്തച്ചൊരിച്ചിൽ ഇല്ല" എ ന്നാർത്ത് വിളിച്ച് അദ്ദേഹത്തി ന്‍റെ വാഹനവ്യൂഹത്തിന് പിന്നാലെ ഓടിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

എന്നിക്കതൊരു മോചനം പോലെ തോന്നി, ഒരു ദൈവികത(messianic) പോലെ. ആദ്യമായി, ഇസ്രായേലിന് വ്യത്യസ്തമായ ഒരു ഭാഷ വാഗ്ദാനം ചെയ്യപ്പെട്ടു, യുദ്ധത്തി ന്‍റെ വാക്യഘടനയിൽ നിന്ന് സമാധാനത്തി ന്‍റെ വ്യാകരണത്തിലേക്കുള്ള മാറ്റം, പക്ഷേ ഞങ്ങ ളത് ഉപയോഗപ്പെടുത്തിയില്ല, ഒരിക്കലും .. ക്യാമ്പ്ഡേവിഡ് ഉടമ്പടിയുടെ ഭാഗമായി ഉണ്ടായ ഒരവസരം പിന്നീട് ഈജിപ് ത് വിഷയത്തിലോ, പലസ്തീ ൻ വിഷയത്തിലോ ഞങ്ങൾ ഉപയോഗപ്പെടുത്തിയില്ല. ഓസ്ലോ കരാർ(Oslo Accord) ഉ ണ്ടായപ്പോഴും, മറ്റെന്തൊക്കെ കുറവുകളുണ്ടെങ്കിലും, സമാധാനത്തിൻറെ ഭാഷ സംസാരിക്കാനുള്ള മറ്റൊരു അവസരമായിരുന്നു അത്, ഞങ്ങ ളതും നഷ്ടപ്പെടുത്തി. അതുകൊ ണ്ടാണ് ഇന്ന് ഇസ്രായേലിന് സമാധാനം എന്ന വാക്ക് സംസാരിക്കാനുള്ള പദസമ്പത്തോ മാനസി കാവസ്തയോ ഇ ല്ലാത്തത്. അതോടൊപ്പം ആഴത്തിലുള്ള ഒരു മാറ്റം കൂടെ സംഭവിച്ചു. പരമ്പരാഗത യഹൂദമതം പല തരത്തിലും അധികാരമില്ലാത്ത ഒരു മതമായിരുന്നു - വക്ലാവ് ഹാവൽ(Václav Havel) അതിനെ വിശേഷിപ്പിച്ചത് "ശക്തിയില്ലാത്തവരുടെ ശക്തി" എ ന്നാണ്. എന്നാൽ ഇസ്രായേലി എന്ന സ്വത്വം(Identity) കാര്യങ്ങൾ മാറ്റി മറിച്ചു, അധികാരത്തി ൻറെ ശക്തി, സമ്പൂർണ്ണ ശക്തി (absolute power) ഇസ്രയേൽ അനുഭവിച്ചറിഞ്ഞ ു. വിരോധാഭാസമെന്നു പറയട്ടെ, കൂടുതൽ ശക്തരാകുന്തോറും ഞങ്ങൾക്ക് ഭീഷണി യും കൂടി വന്നു.

ചോദ്യം:

അതൊരു വിരോധാഭാ സം തന്നെയാണ്. ഇസ്രായേൽ വസ്തുനിഷ്ഠമായി കൂടുതൽ ശക്തമാകുന്നതിനനുസരിച്ച്, കൂടുതൽ അപകടത്തിലാണെന്ന് തോന്നുകയും ചെയ്യുന്ന ല്ലോ?

ഉത്തരം:

അതെ, അതെ. ഒരുപക്ഷേ രണ്ടു കാര്യങ്ങളും ഒരേ സമയം സത്യമായിരിക്കാം. നമുക്കതിനെ ചരിത്ര ത്തി ന്‍റെ വഴിയിലൂടെ നോക്കി കാണാം. 1948-ൽ, ഇസ്രായേൽ സ്ഥാപിതമായപ്പോൾ, ഏഴ് അറബ് രാജ്യങ്ങൾ പുതിയ രാഷ്ട്രത്തെ ആക്രമിച്ച തായാണ് ഞങ്ങളോട് പറ ഞ്ഞിട്ടുള്ളത്, ഒരു രാജ്യത്തിനെതിരെ ഏഴ് രാജ്യങ്ങൾ. 1967-ൽ അത് മൂന്നായിരുന്നു കുറഞ്ഞു, ഈജിപ്ത്, സിറിയ, ജോർദാൻ. 1973-ൽ അത് വീണ്ടും കുറഞ്ഞു രണ്ടായി, ഈജിപ്തും സിറിയയും മാത്രം. അതിനുശേഷം, ഈജിപ്തിന് ഇസ്രായേലുമായി ഒരു സമാധാന കരാർ ഉണ്ടാ കു ന്നുണ്ട്, അപൂർണ്ണമാണെങ്കിലും അതൊരു യാധാർഥ്യമാണ ്. സിറിയ, ഒന്നു കൂട്ടി പറഞ്ഞാൽ പോലും ഒരു ദുർബല ഭീഷണിയാണ്. അങ്ങനെ കാലക്രമേണ, പരമ്പരാഗത സൈനിക ഭീഷണികളുടെ എണ്ണം കുറഞ്ഞു. അതേസമയം, 1948-ൽ അത്ര പ്രധാന്യമില്ലാതിരുന്ന പലസ്തീൻ പ്രശ്നം കൂടുതൽ രൂക്ഷമായി. അപ്പോൾ, ഒരർത്ഥത്തിൽ, ഇത് പുരോഗതിയാണ്. ഏഴ് ശത്രുക്കളിൽ നിന്ന് വളരെ ചെറുതും കൂടുതൽ സംയമനം പാലിക്കുന്നതുമായ ഒറ്റ ശത്രുവിലേക്കുള്ള മാറ്റം. അതിനപ്പുറം, പുതിയ സാധ്യതകളു മുണ്ടായി, സൗദി അറേബ്യ, മറ്റു ഗൾഫ് രാഷ്ട്രങ്ങൾ ഒക്കെയുമായുള്ള ബന്ധം.

എന്നാൽ പുതിയ തരം ഭീഷണികളും ഉ ണ്ടായി. ഒന്ന് സൈനികമല്ല, അതൊരർ ത്ഥത്തിൽ അസ്തിത്വപരമാണ്, അന്താരാഷ്ട്രതലത്തിൽ ഇസ്രയേൽ ഒറ്റപ്പെടാനുള്ള സാധ്യത, ഒരു പക്ഷേ ഭ്രഷ്ട് കൽപ്പിക്കപ്പെ ടാൻ പോലും. ചരിത്രത്തിൽ 1948, 1967, എന്തിന്, ഈ അടുത്തിടെ വരെ ഇസ്രായേലിന് വ്യാപകമായി പിന്തുണ ലഭിച്ച, പ്രശംസിക്കപ്പെട്ട നിമിഷങ്ങളുണ്ടായിരുന്നു. പക്ഷേ അ തെല്ലാം നശിച്ചു. ഇത് എങ്ങനെ സംഭവിച്ചു എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്

മറ്റൊന്ന് തന്ത്ര പ്രധാനമായതാണ്, മേഖലയിൽ ആണവ വ്യാപനത്തിനുള്ള സാധ്യത കൂടി. ഇറാൻ ആണവശേഷി നേടിയാൽ, മറ്റുള്ളവരും അതിനെ പിന്തുടർന്നേക്കാം. ഒന്നിലധികം ആണവ ശക്തികളുള്ള ഒരു മിഡിൽ ഈസ്റ്റ് – പരസ്പരം നേരിട്ടു ഉപയോ ഗിച്ചി ല്ലെങ്കിൽ പോലും- അടിസ്ഥാനപരമായി മറ്റൊരു വലിയ അപകടമാണ്.

അതെ, ഇന്നത്തെ സ്ഥിതി 1948-ലോ, 1967-ലോ, 1973-ലോ ഉണ്ടായിരുന്നതല്ല. പക്ഷേ ഭീഷണികൾ അപ്രത്യക്ഷമായിട്ടില്ല, പകരം അവ ക്ക് ഘടനപരമായ മാറ്റം സംഭവിച്ചു എന്ന് മാത്രം. അത് നേരിടാൻ പുതിയ ചിന്താഗതി യും ത ന്ത്രങ്ങ ളും ചിന്ത കളും മൂല്യങ്ങ ളും ആവശ്യമാണ്.

ചോദ്യം:

ഈ യുദ്ധം എങ്ങനെ ആരംഭിച്ചു? ഇറാനുമായുള്ള ഇപ്പോഴത്തെ സംഘർഷം എങ്ങനെ തുടങ്ങി എന്നതിനെക്കുറിച്ച് അമേരിക്കയിൽ ഒരു ചർച്ച നടക്കുന്നുണ്ട്, യുഎസ് സ്വന്തം താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയായിരുന്നോ, അതോ പ്രസിഡ ണ്ട് ട്രംപ് പ്രധാനമന്ത്രി നെതന്യാഹുവി ന് വഴങ്ങുകയായിരുന്നോ എന്നതിനെക്കുറി ച്ചാണാ ചർച്ച, താങ്ക ളുടെ കാഴ്ചപ്പാട് എന്താണ്?

ഉത്തരം:

നിങ്ങളുടെ ആദ്യ ചോദ്യത്തിലേക്ക് തിരിച്ചുപോയാൽ, ഫലത്തിൽ, എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ശരിക്കും അറിയില്ലെന്ന് പറഞ്ഞു വല്ലോ. അതാണ് വാസ്തവം, ഈ യുദ്ധ പ്രചാരണ വും യുദ്ധവും എങ്ങനെ ആരംഭിച്ചു, എന്തൊക്കെയാണ് അകത്തളങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇപ്പോഴും നമുക്കില്ല. അതുകൊണ്ട്, വ്യക്തമായ വസ്തുതകളുടെ അഭാവത്തിൽ, നമുക്ക് വിശാലമായ പാറ്റേണുകൾ മാത്രമേ പരിശോധിക്കാൻ കഴിയൂ, വിശദാംശങ്ങൾ പിന്നീട് പുറത്ത് വ രുമെന്നാശിക്കാം.

ഞാൻ പറയുകയാണെങ്കിൽ, പെട്ടെന്നുണ്ടായ യുദ്ധം വളരെയധികം അസ്വസ്ഥത ഉളവാക്കുന്ന താണ്. അവസരം ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങൾ യുദ്ധം തുടങ്ങിയത് എന്നാണ് ഒരു വാദം. ഒരു അവസരം ഉണ്ടെന്നു കരുതി മറ്റൊരു രാജ്യവുമായി യുദ്ധം പ്രഖ്യാപിക്കുക! എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന തിനപ്പുറത്താണ് ആ ന്യായീകര ണം. എ ൻറെ പിതാവ് പറയാറുണ്ടായിരുന്നു, "തത്വദീക്ഷയുള്ളവ ൻറെ (Man of principle) ആദ്യ തത്വം അവസരവാദമാണ്" എന്ന്. ഇക്കാര്യത്തിൽ അത് ശരിയാണെന്ന് തോന്നു ന്നു.

അസ്ഥിരമായ ഒരു ആഗോള സാഹചര്യ ത്തെ ചൈന സസൂക്ഷ്മം നിരീക്ഷിക്കുന്നു, റഷ്യ ഉക്രെയ്നിൽ ഇടപെടുന്നത് തുടർന്ന് കൊണ്ടിരിക്കുന്നു, മറ്റൊരു ആഗോള മുന്നണി രൂപപ്പെടുന്നു ണ്ടോ? അതായത്, എന്ത് അവസരം ഉണ്ടായി രുന്നാലും, അത് ഈ രീതിയിൽ ഉപയോഗിക്കുന്നത്, എ ന്‍റെ കാഴ്ചപ്പാടിൽ, അന്യായവും അധാർമികവുമാ ണ്. എന്നാൽ പെട്ടെന്നുള്ള ഈ അവസരം മുതലാക്കാലിനപ്പുറത്ത്, മറ്റൊരു വലിയ ഫ്രെയിം വേറെ ഉണ്ട്. അതായത് ഈ യുദ്ധം നെതന്യാഹുവി ന്‍റെ ജീവിത ദൗ ത്യ മായിരുന്നു എന്നതാണത്.

നെതന്യാഹുവി നെ പൂർണ്ണമായി മനസ്സിലാക്കാൻ ഈ സംഭാഷണ സമയം കൊണ്ട് സാധിക്കില്ല. സങ്കീർണ്ണവും ഒരു പ്രത്യേക ത രത്തിലുള്ളതുമായ വ്യക്തി ത്വത്തിന്നുടമായണ് നെതന്യാഹു. എനിക്കു അദ്ദേഹത്തി ൻറെ നേതൃത്വത്തോട് വലിയ പ്രതിപത്തിയൊന്നുമില്ല, പക്ഷേ അദ്ദേഹ ത്തിൻറെ നേതൃ പാടവം നിഷേധിക്കാനാവാത്ത താ ണ്.

എൻറെ കാഴ്ച്ചപ്പാടിൽ, നെതന്യാഹുവി ൻറെ ലോകവീക്ഷണം രൂപപ്പെട്ട ത് ഇനിപ്പറയുന്ന രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്ന് യഹൂദ രുടെ ചരിത്രാനുഭവത്തിൽ ആഴത്തിൽ വേരൂന്നിയതാണ്, മറ്റൊന്ന്, ആധുനിക യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിലെ(modern conservative ideology) ഒരു പ്രത്യേക വിഭാഗമാണ്(strand).

ആദ്യത്തേത് വിശദമാക്കിയാൽ, മനുഷ്യർ അടിസ്ഥാനപരമായി ശത്രുതയുള്ള വരാ ണെന്ന ഒരു ജൂത വിശ്വാസം, അതായത് ലോകം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു, ജൂതന്മാ രും അവരെ എതിർക്കുന്നവ രും. എ ന്‍റെ സ്വന്തം മാതാവ് അതൊരു കണക്കായി പോലും പറയാറുണ്ടായിരുന്നു, "ലോകത്തി ന്‍റെ പകുതിയും ജൂതന്മാരാണ്, ബാക്കി പകുതി ജൂതന്മാരെ വെറുക്കുന്ന വരും". തീർച്ചയായും, അത് അക്ഷരാർത്ഥത്തിൽ ശരിയല്ല, പക്ഷേ മനഃശാസ്ത്രപരമായി ജൂത സമൂഹത്തിൽ രൂഡമൂല്യമായിരിക്കുന്ന ഒരു ഉപബോധമാണത്. ലോകത്തെ വിശ്വസിക്കാൻ കഴിയില്ല എന്ന ആഴത്തിലുള്ള ഒരു ബോധം. നൂറ്റാണ്ടുകളായി, പ്രത്യേകിച്ച് ദീർഘകാല പ്രവാസത്തിനും പീഡനത്തിനും ശേഷം ആത്യന്തികമായി നമ്മൾ ഒറ്റയ്ക്കാണെന്ന ഒരു ചിന്ത, ഇത് ജൂത പൊതു ബോധത്തി ൻറെ ഭാഗമാണ്. നിങ്ങൾ അത്തരം ഒരു മാനസികാവസ്ഥ വഹിക്കുമ്പോൾ, നിങ്ങൾ ക്ക് മറ്റെന്തിനോടുമുള്ള സമീപനം രൂപപ്പെടുത്തുന്നതിൽ അതിനു വലിയ പങ്കുണ്ട്. -നിങ്ങൾ ആരെയും വിശ്വസിക്കുന്നില്ല, തിരിച്ച്, നിങ്ങ ളെയും ആരും വിശ്വസി ക്കു ന്നില്ല- ഇതാണ് നെതന്യാഹു വി ന്‍റെ കാഴ്ചപ്പാ ട്. അതിലുമുപരി, ഇതൊന്നുകൂടി ആധുനിക വൽക്കരിച്ച ഒരു കാഴ്ചപ്പാ ട് കൂടി അദ്ദേഹത്തിനുണ്ട്, "വെളിച്ചത്തി ന്‍റെ സന്തതികൾ" എന്നും "ഇരുട്ടി ന്‍റെ സന്തതികൾ" എന്നും ലോകത്തെ വിഭജിക്കുന്ന ഒരു വീക്ഷണം. ഈ വീക്ഷണത്തിൽ, ലോകം സങ്കീർണ്ണമോ ബഹുസ്വരമോ അല്ല. അത് ദ്വന്ദ്വമാണ്(binary). എതിർപക്ഷം എന്ന് വിളിക്കപ്പെടുന്നവർക്കിടയിലെ സാംസ്കാരിക വൈവിധ്യങ്ങൾ, കാഴ്ചപ്പാടുകൾ, ആഭ്യന്തരമായ വിഭാഗീയതകൾ എന്നിവ മനസ്സിലാക്കാൻ ആത്മാർത്ഥമായ യാതൊരു ശ്രമവും ഈ കാഴ്ചപ്പാടിനകത്ത് നടക്കുന്നില്ല. പകരം, ജൂതരല്ലാത്തവരെ ഒരൊ റ്റ, പൊതു എതിരാളിയായിട്ടാണ് ഈ കാഴ്ച്ചപ്പാടിൽ കാണുന്നത്. അതിനാൽ ദൌത്യം വളരെ വ്യക്തമാണ്, ശത്രുവിനെ നേരിടുക, ചെറുക്കുക, പിന്നോട്ട് തള്ളുക, പരാജയപ്പെടുത്തുക - ഒരിക്കലും വിട്ടുവീഴ്ച ചെ യ്യാതിരിക്കുക.

നെതന്യാഹുവിനെ ശ്രദ്ധയോടെ കേട്ടാൽ, ഈ പുതിയ കാഴ്ചപ്പാടി ന്‍റെ പ്രതിധ്വനികൾ നിങ്ങൾക്ക് കേൾക്കാനാകും.

അപ്പോൾ, ഈ യുദ്ധം എങ്ങനെ ആരംഭിച്ചുവെന്ന് നിങ്ങൾ ചോദി ച്ചാൽ അവസരവാദത്തി ന്‍റെ യും ആഴത്തിൽ വേരൂന്നിയ ഇപ്പറഞ്ഞ ലോകവീക്ഷണത്തി ൻറെ യും കൂടിച്ചേരലിലാണ് അത് സംഭവിച്ചത് എന്ന് ഞാൻ പറയും.

ചോദ്യം:

പ്രധാനമന്ത്രി നെതന്യാഹു പ്രസിഡന്റ് ട്രംപിനെ എങ്ങനെ കാണുന്നു എന്നാണ് താങ്കളുടെ വീക്ഷണം?

ഉത്തരം:

നെതന്യാഹുവിന് ട്രമ്പിനെ പേടിയാണ്. കാരണം അയാൾ പ്രവചനാതീതനാണ്. "വിചിത്രൻ" എന്ന വാക്ക് ശരിയാണോ എന്ന് എനിക്കറിയില്ല, പക്ഷേ അയാളെ എളുപ്പത്തിൽ പ്രവചിക്കാൻ സാധിക്കില്ല. അതേസമയം, നെതന്യാഹു അങ്ങേയറ്റം കൌശലക്കാരനാണ്, ട്രമ്പി ന്‍റെ ആ പ്രവചനാതീതത -അത് ഒരു പോരായ്മയായിരിക്കാം- പക്ഷേ നെതന്യാഹു അതെ ടുത്ത് ഒരു നേട്ടമാക്കി മാറ്റി. അയാൾക്ക് അത് എങ്ങനെ വിനിയോഗിക്കണമെന്ന് നന്നായി അറിയാം. അതായത്, രണ്ടു മാനസികാവസ്ഥയിലാണ് നെതന്യാഹു, ഭയമുണ്ട് - പക്ഷേ ഒരുതരം തന്ത്രപരമായ ആത്മവിശ്വാസവുമുണ്ട്.

ചരിത്രപരമായി നോക്കുകയാണെങ്കിൽ, ഇസ്രായേൽ പ്രധാനമന്ത്രിമാരും അമേരിക്കൻ പ്രസിഡ ണ്ടുമാരും തമ്മിൽ പലപ്പോഴും ഒരുതരം ചലനാത്മകത നില നിന്നിട്ടുണ്ട്, ചിലപ്പോ ഴൊക്കെ ഒരു ജ്യേഷ്ഠനും അനിയനും പോലെ. ക്ലി ൻറ ണെയും റാബിനെയും, ജോർജ്ജ് ഡബ്ല്യു. ബുഷിനെയും എഹുദ് ഓൾമെർട്ടിനെയും, അല്ലെങ്കിൽ അതിനു മുമ്പുള്ള ബന്ധങ്ങളെയും കുറിച്ച് ചിന്തിക്കുക. ആ ചലനാത്മകതയ്ക്കുള്ളിൽ എങ്ങനെ പ്രവർത്തിക്കാമെന്നും അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നെതന്യാഹുവിന് ത ന്‍റെ ദീർഘമായ അനുഭവപരിചയം വഴി മനസ്സിലാക്കാൻ കഴിയും.

ചോദ്യം:

അത് എങ്ങനെയെന്ന് വ്യക്തമാക്കാമോ? അതി ൻറെ പ്രധാന സ്വാധീനമേഖലകൾ (leverage points) ഏതൊക്കെയാണ്?

ഉത്തരം:

ലളിതമാ യിപ്പറയാം. ഒരു ത ര ത്തിൽ, അത് വെറും വൈയക്തിക രസതന്ത്രം മാത്രമാണ്, രണ്ട് വ്യക്തികൾ തമ്മിലുള്ള വ്യക്തിപരമായ രസതന്ത്രം. ആഴത്തിൽ വിയോജിക്കുന്ന ആളുകൾക്ക് പോലും ആ തലത്തിൽ ബന്ധം സ്ഥാപിക്കാൻ കഴിയും. നെതന്യാഹു അസാധാരണ വൈദഗ്ധ്യമുള്ള ഒരു രാഷ്ട്രീയക്കാരനാണ്. ഒരു ചൊല്ലുണ്ട് “ നെതന്യാഹുവുമായുള്ള ഒരു മീറ്റിം ഗ് കഴിഞ്ഞു പോകുമ്പോൾ, നിങ്ങളുടെ കൈകൾ പരിശോധിക്കുക, നിങ്ങളുടെ കൈകൾ ഇപ്പോഴും യധാ സ്ഥാനത്ത് തന്നെയുണ്ടെന്ന് ഉറപ്പാക്കുക.” അത്രയ്ക്ക് സമർത്ഥനാണ് അദ്ദേഹം. ആളുകളെ എങ്ങനെ സ്വാധീനിക്കണമെന്ന് അ യാൾ ക്കറി യാം. പക്ഷേ അത് ഏകപക്ഷീയ മൊന്നുമല്ല, ട്രംപ് നെതന്യാഹുവിനെയും ഉപയോഗിക്കുന്നു. അവർ പരസ്പരം ഉപയോഗിക്കുന്ന തായാണ് എനിക്കു തോന്നുന്നത്.

ചോദ്യം:

അപ്പറഞ്ഞതി ന്‍റെ ഒരു ഭാഗം എനിക്ക് മനസ്സിലായി, പക്ഷേ ഇതിൽ നിന്ന് അമേരിക്കയ്ക്ക് എന്താണ് നേട്ടമെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അതൊരു നഷ്ട മാണെന്നാണ് എ ന്‍റെ പക്ഷം.

ഉത്തരം:

ഒരു അമേരിക്കക്കാരൻ എന്ന നിലയിൽ അങ്ങിനെ ചോദിക്കാനായിരിക്കാം താങ്കൾ ഇഷ്ടപ്പെടുന്നത്, പക്ഷേ ഒരു കാര്യം എനിക്കു പറയാൻ കഴിയും. നേതാക്കൾക്കിടയിൽ പാരമ്പര്യം(legacy) ഇപ്പോഴും ഒരു പ്രധാന സംഗതി തന്നെയാണ്, താൻ ചരിത്രത്തിൽ എങ്ങനെ രേഖപ്പെടുത്തപ്പെടണമെന്ന് പലർക്കും സ്വപ്നങ്ങളുണ്ട്. പല നേതാക്കളും, പ്രത്യേകിച്ച് തങ്ങളുടെ സമൂ ഹം തങ്ങളെ ഓർക്കുമെന്ന് പൂർണ്ണമായി വിശ്വസിക്കാത്തവർ, ജീവിച്ചിരിക്കുമ്പോൾ തന്നെ ചരിത്രത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്നു. അവർ സ്വയം സ്മാരകങ്ങൾ, സ്ഥാപനങ്ങൾ, ആഖ്യാനങ്ങൾ എന്നിവ നിർമ്മിക്കുന്നു. ചരിത്രം പ്രധാനമാണ്. ന്യൂയോർക്കിൽ പശ്ചാത്തലത്തിൽ നിന്ന് വരുന്ന, ജൂത സമൂഹ വുമായും അവരുടെ ഇസ്രായേലുമായുള്ള ബന്ധത്തെയും കുറിച്ച് നല്ല ധാരണയുള്ള ട്രംപിനെക്കുറിച്ച് പറഞ്ഞാൽ, അദ്ദേഹം തുടക്കം മുതൽ മനസ്സിലാ ക്കി യിരിക്കുന്നത്, ഇസ്രായേൽ നിരന്തരമായ നിലനിൽ പ് ഭീഷണി നേരിടുന്നു. അതിനൊരു പരിഹാരം താനുണ്ടാക്കിയാൽ, “തന്നിലൂടെ പ്രവജനങ്ങൾ പുലർന്നു എന്ന് ചരിത്രം രേഖപ്പെടുത്തും”, "ആയിരക്കണക്കിന് വർഷത്തെ സംഘർഷം ഞാൻ അവസാനിപ്പിച്ചു" എന്ന ബടായി നിങ്ങൾ ക്ക് കേൾ ക്കാം. ഇപ്പറഞ്ഞതിലൊക്കെ കഴമ്പുണ്ടോ എന്നതിന് പ്രസക്തിയില്ല, അത് ഒരു പ്രത്യേക തരം മാനസികാവസ്ഥ യാണ്. നെതന്യാഹു ഇത് നന്നായി മനസ്സിലാക്കുന്നു. ആ രീതിയിൽ കാര്യങ്ങൾ എങ്ങനെ ക്രമീകരിക്കണമെന്ന് അയാൾക്ക് അറിയാം.

ചോദ്യം:

അപ്പോൾ, അങ്ങിനെയാണ് നെതന്യാഹു ട്രമ്പിനെ സ്വാധീ നി ച്ചത് എന്നാണോ താങ്കൾ കരുതുന്നത്? ജൂത ജനതയെ രക്ഷിച്ച മനുഷ്യനായി ട്രമ്പ് ഓർമ്മി ക്കപ്പെടുമോ? അതോ മഹാ ദുരന്തം വിതച്ച മനുഷ്യനായി ഓർക്കപ്പെടുമോ?

ഉത്തരം:

കൃ ത്യം, ആ വാദത്തിന് എപ്പോഴും രണ്ട് വശങ്ങളുണ്ട്. ഒന്ന് പോസിറ്റീവ് വശമാണ്: “ ഞങ്ങളെ രക്ഷിച്ച ഒരാളായി നിങ്ങൾ ഓർമ്മിക്കപ്പെടും ” മറ്റൊന്ന് ഇരുണ്ടതാണ്: “ കർമ്മരംഗത്ത് പരാജയപ്പെട്ട ഒരാളായി ഓർമ്മിക്കപ്പെടാൻ നിങ്ങൾ ക്കാഗ്രഹമുണ്ടോ ” പരസ്യമായി, നിങ്ങൾ ആദ്യത്തേതിന് പ്രാധാന്യം നൽകുന്നു. സ്വകാര്യമായി ഒരു പക്ഷേ രണ്ടാമത്തേ ത് പരിഗണിച്ചാലും.

ചോദ്യം:

ഗാസയിലെ ഇസ്രായേലി ന്‍റെ നടപടികൾ ആ രാജ്യത്തെ അന്താരാഷ്ട്രതലത്തിൽ, താ ൽക്കാ ലികമായെങ്കിലും ഒരു ഭ്രഷ്ട് കൽപ്പിക്കപ്പെട്ട (pariah) രാജ്യമാക്കി മാറ്റി എന്ന് താങ്കൾ നേരത്തെ പറഞ്ഞിരു ന്നുവ ല്ലോ. ഇസ്രായേലിനുള്ളിൽ ഗാസയെ യഥാർത്ഥത്തിൽ എങ്ങനെയാണ് കാണുന്നത്?

ഉത്തരം:

ഇത്രയേറെ വൈകാരികമായ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇതിന് മുമ്പുള്ള കാലഘട്ടത്തെ ഞാൻ എങ്ങനെ കാണുന്നു എന്നതിലൂടെ വേണം തുടങ്ങാൻ. കഴിഞ്ഞ നൂറ്റാണ്ടിൽ ഫലസ്തീനികളോട് ഇസ്രായേൽ ചെയ്തത് എന്തും ആയിക്കോട്ടെ—അത് കുടിയൊഴിപ്പിക്കലായാലും, നാടുകടത്തലായാലും, സമൂഹങ്ങളുടെ ഉന്മൂലനമായാലും (ഫലസ്തീനികൾ ഇതിനെ 'നക്ബ' എന്ന് വിളിക്കുന്നു), ആ തെറ്റുകളൊന്നും ഒക്ടോബർ 7-ന് ഹമാസ് ചെയ്തതിനെ ന്യായീകരിക്കുന്നില്ല. അവ അങ്ങേയറ്റം ക്രൂരമായ കുറ്റകൃത്യങ്ങളായിരുന്നു.

എന്നാൽ ഇതി ന്‍റെ മറുവശവും സത്യമാണ്. ഒക്ടോബർ 7-ന് ഹമാസ് ചെയ്തത് എന്തു തന്നെയായാലും, അതിനുശേഷം ഇസ്രായേൽ ഗാസയിൽ ചെയ്തുകൂട്ടുന്ന കാര്യങ്ങ ൾക്ക് ന്യായീക രണമല്ല. രണ്ട് വ്യത്യസ്തമായ ധാർമ്മിക യാഥാർത്ഥ്യങ്ങളെയാണ്, രണ്ട് തരം കുറ്റകൃത്യങ്ങളെയാണ് നാം ഇവിടെ അഭിമുഖീകരിക്കുന്നത്. അവ പരസ്പരം ഇല്ലാതാക്കുന്നില്ല, അവ തുല്യമല്ല, അവ ഒന്നിനൊന്ന് ന്യായീകരണവുമല്ല. വൈരുദ്ധ്യാത്മകവും പ്രയാസകരവുമാണെങ്കിലും, ഒരേസമയം ഇവ രണ്ടിനെയും നമുക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്. അതാണ് എ ന്‍റെ നിലപാട്.

എന്നാൽ ഭൂരിഭാഗം ഇസ്രായേലികളും ഇന്ന് ഈയൊരു ചിന്താഗതിക്കാരല്ല. ഒക്ടോബർ 7-ന് മുൻപ് പോലും, പല ഇസ്രായേലികൾക്കും ഗാസയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ഭൂമിശാസ്ത്രപരമായി അത് വളരെ അടുത്താണ്, ടെൽ അവീവിൽ നിന്ന് ഒരു മണിക്കൂറിൽ താഴെ ദൂരം മാത്രം. പക്ഷേ മാനസികമായി അത് വളരെ അകലെയാണ്, ഏതാണ്ട് അദൃശ്യമായ അത്രയും അകലെ. ഒരുതരം ഇരുണ്ട ചക്രവാളത്തിനപ്പുറമാണ് അതി ൻറെ സ്ഥാനം. മിക്കവരും അവിടെ പോയിട്ടില്ല, അവർക്ക് ആ നാടിനെ അറിയില്ല.

ഇസ്രായേലി മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ, —ഒക്ടോബർ 7-ന് മുൻപായാലും ശേഷമായാലും— ഗാസയി ൽ നിങ്ങൾക്ക് മനുഷ്യരെ കാണാൻ കഴിയില്ല. നിങ്ങൾ ക്ക് തുരങ്കങ്ങൾ കാ ണാം, റോക്കറ്റുകൾ കാ ണാം, സൈനികരെ കാ ണാം, നാശനഷ്ടങ്ങൾ കാണാം എന്നാൽ അവിടെയുള്ള സാധാരണ മനുഷ്യരെ നിങ്ങൾ കാ ണില്ല. അവിടെ സാധാരണ പൗരന്മാരേ ഇല്ല എന്ന മട്ടിലാണ് മാധ്യമങ്ങൾ സംസാരിക്കുന്നത്. വാർത്തകൾ ഒരിക്കലും മാനുഷികമായ തലത്തെ സ്പർശിക്കുന്നില്ല; പകരം സുരക്ഷയെയും ഭീഷണിയെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്.

ഒരിക്കൽ ഇസ്രായേൽ പ്രസിഡ ണ്ട് പോലും പരസ്യമായി പറഞ്ഞത് ഗാസയിൽ നിരപരാധികളായി ആരുമില്ല എന്നാണ്. ധാർമ്മികമായി വളരെ അപകടകരമായ ഒരു അവസ്ഥയാണിത്. ബൈബിളിലെ സോദോം-ഗൊമോറ(Sodom and Gomorrah) കഥയിൽ പോലും, രക്ഷിക്കപ്പെടേണ്ട നിരപരാധികൾ അവിടെയുണ്ടാകുമെന്ന് അബ്രഹാം ദൈവത്തോട് വാദിക്കുന്നുണ്ട്. എന്നാൽ നമ്മൾ ഇന്ന് അതിലും താഴ്ന്ന നിലവാരത്തിലാണ്. നിരപരാധിത്വം എന്ന സങ്കല്പത്തെ തന്നെ നമ്മൾ ഇല്ലാതാ ക്കിയിരിക്കുന്നു.

അതുകൊണ്ട്, ഗാസ എന്നത് കേവലം ശ്രദ്ധിക്കപ്പെടാത്ത ഒരിടമല്ല. അത് അതിനേക്കാൾ ആഴമുള്ള ഒന്നാണ്. ഇസ്രായേൽ വീണുപോയ ഒരുതരം ധാർമ്മിക ഗർത്തമാണ്(moral abyss) അത്.

ചോദ്യം: അതൊരു വലിയ വൈരുദ്ധ്യമാണല്ലോ. കാരണം ഇസ്രായേൽ എന്നത് ലോകത്തി ന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ വന്നുചേരുന്ന, അത്രയേറെ അന്താരാഷ്ട്ര സ്വഭാവമുള്ള ഒരു സമൂഹമാണ്. ഭൂമിശാസ്ത്രപരമായി ലോകത്തി ന്‍റെ മധ്യഭാഗത്തായി നിൽക്കുന്ന, എല്ലായിടവുമായും ഇത്രയേറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരിടം. എന്നിട്ടും തൊട്ടപ്പുറത്തെ അതിർത്തിയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പല ഇസ്രായേലികൾക്കും വ്യക്തമായ ധാരണയില്ല എന്നാണ് താങ്കൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തിൽ നിന്നുള്ള വിമർശനങ്ങൾ നേരിടേണ്ടി വരുമ്പോൾ—അവരോടുള്ള ലോകത്തി ന്‍റെ നിലപാടുകളെ അവർ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഉത്തരം:

നിങ്ങൾ യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത ചോദ്യങ്ങളാണ് ചോദിക്കുന്നത്.
ഒന്ന് മാധ്യമങ്ങളെക്കുറിച്ചാണ് —അതായത് ആളുകൾ എന്താണ് കാണുന്നതെന്നും കേൾക്കുന്നതെന്നും.
രണ്ടാമത്തേത് സ്വത്വത്തെക്കുറിച്ചാണ്(identity)— ലോകവുമായുള്ള ബന്ധത്തിൽ ഇസ്രായേലികൾ തങ്ങളെത്തന്നെ എങ്ങനെ കാണുന്നു എന്നത്.

മാധ്യമങ്ങളുടെ കാര്യം ആദ്യം പറയാം. ഭൂരിഭാഗം ഇസ്രായേലികളും വാർത്തകൾക്കും വിവരങ്ങൾക്കുമായി പ്രധാനമായും ആശ്രയിക്കുന്നത് ഹീബ്രു മാധ്യമങ്ങളെയാണ്. ഈ ഹീബ്രു മാധ്യമങ്ങൾ ഒരു 'ഫിൽട്ടർ' പോലെയാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ പറയപ്പെടുന്ന പല കാര്യങ്ങളും ഇസ്രായേലിലെ ജനങ്ങളിലേക്ക് എത്തുന്നില്ല, അഥവാ എത്തിയാൽ തന്നെ അത് വളരെ പരിമിതവും ഫിൽട്ടർ ചെയ്യപ്പെട്ടതുമായ രീതിയിലായിരിക്കും.

ഭാഷാപരമായ ഒരു പരിമിതിയും ഇതിലുണ്ട്. പല ഇസ്രായേലികൾക്കും ഇംഗ്ലീഷിലോ മറ്റ് വിദേശ ഭാഷകളിലോ ഉള്ള വാർത്താസ്രോതസ്സുകൾ ആഴത്തിൽ പരിശോധിക്കു ക അത്ര എളുപ്പമുള്ള കാര്യമല്ല.

ഇനി, പുറത്തുനിന്നുള്ള വിമർശനങ്ങൾ ജനങ്ങളിലേക്ക് എത്തുമ്പോൾ തന്നെ, അവ പലപ്പോഴും 'സെമിറ്റിക് വിരുദ്ധത' (Antisemitism) എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്. ഈ 'സെമിറ്റിക് വിരുദ്ധത' എന്ന സങ്കല്പം ഒരുതരം പ്രതിരോധ കവചമായി(shield) മാറുന്നു. വസ്തുതകളിലേക്ക് കടക്കാതെ തന്നെ ഏത് വിമർശനത്തെയും നിരാകരിക്കാൻ ഇത് ആളുകളെ സഹായിക്കുന്നു.

ചുരുക്കത്തിൽ, അന്താരാഷ്ട്രതലത്തിൽ ഇസ്രായേൽ എങ്ങനെയാണ് വീക്ഷിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് പല ഇസ്രായേലികൾക്കും വളരെ അവ്യക്തമായ ധാരണ മാത്രമേയുള്ളൂ.

ചോദ്യം:

മാധ്യമങ്ങൾക്കപ്പുറം, ഈ ലോകത്ത് തങ്ങളുടെ സ്ഥാനം എവിടെയാണെന്നാണ് ഇസ്രായേലികൾ കരുതുന്നത്? തങ്ങളെത്തന്നെ അവർ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?

ഉത്തരം:

ചരിത്രപരമായി നോക്കിയാൽ, രണ്ടാം ലോകമഹായുദ്ധത്തിന് മുൻപ് ഏകദേശം 90 ശതമാനം ജൂതന്മാരും ജീവിച്ചിരുന്നത് ക്രിസ്തീയ ലോകത്തായിരുന്നു —യൂറോപ്പിലും അതി ന്‍റെ അനുബന്ധ ഭാഗങ്ങളിലും.— ഏകദേശം 10 ശതമാനം മാത്രമാണ് മുസ്ലിം/അറബ് രാജ്യങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇസ്രായേലിലെ ജൂത ജനസംഖ്യ എടുത്താൽ അത് ഏകദേശം പകുതി-പകുതി (50-50) എന്ന നിലയിലാണ്. അത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

ഇസ്രായേൽ എന്നത് അടിസ്ഥാനപരമായി പാശ്ചാത്യ ലോകത്തി ൻറെ ഒരു തുടർച്ചയാണ് എന്ന പഴയ സങ്കല്പം ഇപ്പോൾ പൂർണ്ണമായും ശരിയല്ല. ഇസ്രായേലിലെ പല ജൂതന്മാരും മുസ്ലിം ലോകത്തെ പശ്ചാത്തലത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും വന്നവരാണ്. അവർക്ക് വ്യത്യസ്തമായ ചരിത്രവും സാംസ്കാരിക രീതികളുമാണുള്ളത്. അതേസമയം, ഇസ്രായേൽ ഒരു വിചിത്രമായ അവസ്ഥയിലാണ്. ഞങ്ങൾ ഇപ്പോൾ യൂറോപ്പി ന്‍റെ ഭാഗമല്ല—അവിടെനിന്ന് വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ മിഡിൽ ഈസ്റ്റുമായി പൂർണ്ണമായും ഒത്തുചേർന്നിട്ടുമില്ല. അതുകൊണ്ട്, ഒരുതരം ത്രിശങ്കുവിലാണ് (in-between state) ഞങ്ങൾ നിലനിൽക്കുന്നത്. ഭൂമിശാസ്ത്രപരമായി ഈ മേഖലയിലാണെങ്കിലും, ഇതി ന്‍റെ ഭാഗമല്ലാത്ത ഒരു 'ഒറ്റപ്പെട്ട ദ്വീപ്' പോലെ. അയൽരാജ്യങ്ങളുമായി ഒത്തുപോകാനും ബന്ധങ്ങൾ മെച്ചപ്പെടുത്താനുമുള്ള അവസരങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും, അവയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിന് പകരം സംശയത്തോടെയാണ് ഞങ്ങൾ നോക്കിക്കണ്ടത്.

ചില കാര്യങ്ങളിൽ, ഇസ്രായേൽ പഴയ 'ക്രൂസേഡർ രാജ്യങ്ങളെ' (Crusader kingdoms) ഓർമ്മിപ്പിക്കുന്നു, ഈ മണ്ണിൽ അന്യമായി നിൽക്കുന്ന, സൈനിക ശക്തികൊണ്ട് മാത്രം നിലനിൽക്കുന്ന, ഇവിടത്തെ സംസ്കാരവുമായി ചേർന്നു പോകാത്ത രാ ജ്യം. ചരിത്രത്തിൽ അത്തരം രാജ്യങ്ങൾ അധികകാലം നിലനിന്നിട്ടില്ല, അത് കൊണ്ട് തന്നെ പല ചോദ്യങ്ങളും ഉയർത്തുന്ന ഒരു കാര്യമാണത്.

യൂറോപ്യൻ ആശയങ്ങളാലാണ് ഇസ്രായേൽ രൂപപ്പെട്ടത്, ദേശരാഷ്ട്ര സങ്കല്പം(nation-state model), മതേതര രാഷ്ട്രീയ കാഴ്ചപ്പാടുകൾ എന്നിവയെല്ലാം യൂറോപ്പിലുണ്ടായ മാറ്റങ്ങളുടെ ഫലമാണ്. മിഡിൽ ഈസ്റ്റ് അത്തരമൊരു മാറ്റത്തിലൂടെ കടന്നുപോയിട്ടില്ല. അതുകൊണ്ടുതന്നെ അവിടെയൊരു പൊരുത്തക്കേടുണ്ട്.

യൂറോപ്പുമായുള്ള ആഴത്തിലുള്ള ബന്ധം ഇസ്രയേലിന് നഷ്ടപ്പെട്ടു, എന്നാൽ ഈ മണ്ണിൽ (Middle East) ആഴത്തിൽ വേരൂന്നാൻ കഴിഞ്ഞതുമില്ല. അതി ന്‍റെ ഫലമായി, ഇന്നും ഒരു പരിധിവരെ ഒറ്റപ്പെട്ടുതന്നെ യാണ് നിൽക്കുന്ന ത്.

ചോദ്യം:

അമേരിക്കയിലെ പലരും ഇസ്രായേലിനെ പണ്ടുമുതലേ കാണുന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായാണ് —ഏതാണ്ട് യൂറോപ്പി ന്‍റെ യോ അല്ലെങ്കിൽ അമേരിക്കയുടെ തന്നെയോ ഒരു തുടർച്ച എന്നപോലെ — എന്നാൽ ഇസ്രായേലിലെ ജനങ്ങൾ ഇന്ന് അമേരിക്കയെ എങ്ങനെയാണ് നോക്കിക്കാണുന്നത്? അമേരിക്കയെ കുറിച്ച് പൊതുവായ ഇസ്രായേലി കാഴ്ചപ്പാട് എന്താണ്?

ഉത്തരം:

ഞങ്ങൾ അമേരിക്കയെ ആരാധിക്കുന്നു, അതിലേക്ക് ആകർഷിക്കപ്പെടുന്നു, നിരവധി ഇസ്രായേലികൾ അവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അതേ സമയം, ഞങ്ങൾ അമേരിക്കക്കാരെ കാണുന്നത്... അൽപ്പം നിഷ്കളങ്ക രും അപക്വ രും ആ യിട്ടാണ്(childish and naive).

ചോദ്യം:

എന്തു കൊണ്ട്?

ഉത്തരം:

കാരണം നിങ്ങൾ അങ്ങിനെ ആയത് കൊണ്ട്!

ചോദ്യം:

(ചിരിച്ചു കൊണ്ട്) അക്കാര്യത്തിൽ താങ്കളോട് വിയോജിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല, പക്ഷേ ഇസ്രയേലികൾ അങ്ങിനെ ഒരു നിലപാടിൽ എന്തു കൊണ്ടാണ് എത്തുന്നത്?

ഉത്തരം:

ഇസ്രായേലിൽ, (പറയാൻ വന്നത് നിർത്തി...) ഞാൻ മറ്റൊരു രീതിയി ൽ പറയാം, ഇതൽപ്പം കുഴഞ്ഞ പ്രശ്നമമാണ്. താങ്കൾക്കറിയാമോ .. (ചിരിച്ചു കൊണ്ട്) ഞങ്ങൾ ഇസ്രയേലികൾ എന്തു കൊണ്ടാണ് പൊതു സ്ഥലത്ത് ലൈംഗികത ഇഷ്ടപ്പെടാത്തത് എന്ന്? അങ്ങിനെ വന്നാൽ, എല്ലാവരും വന്നു അഭിപ്രായം പറയും!!! ഞങ്ങളെ മനസ്സിലാക്കാൻ ഇതൊരു നല്ല ഉദാഹരണമാണ്. ഇവിടെ എല്ലാവരും എല്ലാമാണ്, എല്ലാവരും നയതന്ത്രജ്ഞ രാണ്, എല്ലാവരും പ്രധാനമന്ത്രിമാർ ആണ്!!! പ്രശ്നങ്ങളെക്കുറി ച്ച് ഞങ്ങൾക്ക് മറ്റാരേക്കാളും വ്യക്തമായി മനസ്സിലായിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഇസ്രയേലികൾ പടിഞ്ഞാറൻ രാജ്യങ്ങളെ, പ്രത്യേകിച്ച് യൂറോപ്പിനെ, ഒരു പരിധി വരെ അമേരിക്കയെയും നോക്കുമ്പോൾ, പലപ്പോഴും ഒരവിശ്വാസത്തിൻറെ കണ്ണിലൂടെയാണ് കാണുന്നത്. കുടിയേറ്റം, സാംസ്കാരിക മാറ്റം, സുരക്ഷ ... ഏത് രംഗത്തായാലും പ്രശ്നങ്ങൾ കൈവിട്ടു പോകുവോളം നിങ്ങൾ അലംഭാവരാണെന്നാണ് ഇസ്രയലികളുടെ പക്ഷം. പടിഞ്ഞാറൻ രാജ്യങ്ങൾ ആദർശങ്ങളാൽ (സാർവത്രികത, തുറന്ന മനസ്സ്, ഉദാരമായ മൂല്യങ്ങൾ) നയിക്കപ്പെടുമ്പോൾ, ഇസ്രായേലികൾ തങ്ങളുടെ അനുഭവങ്ങളാലും ചരിത്രത്താലു ം നയിക്കപ്പെടുന്ന വരാണ് എന്നൊരു കാഴ്ചപ്പാടു മു ണ്ട്.

ചോദ്യം: ടക്കർ കാൾസൺ അപ്പോൾ ഈ വ്യത്യാസം, അടിസ്ഥാനപരമായി അനുഭവങ്ങളിൽ നിന്നുണ്ടായതെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്?

എ: അവ്രഹാം ബർഗ് അതെ. ഇസ്രായേലികൾ നിരന്തരമായ സമ്മർദ്ദത്തിലാണ് ജീവിക്കുന്നത്, സുരക്ഷാ സമ്മർദ്ദം, ചരിത്രപരമായ സമ്മർദ്ദം, അസ്തിത്വപരമായ സമ്മർദ്ദം. ഇത് ആളുക ളുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്നു. ഭീഷണികൾ ചോദ്യം ചെയ്യപ്പെടേണ്ടവയല്ല, മറിച്ച് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവയാണ് എന്നൊരു ചിന്താഗതി ഇത് രൂപപ്പെടുത്തുന്നു. അവിടെ ജാഗ്രത ഒരു സഹജവാസനയായി മാറുന്നു; വിട്ടുവീഴ്ചകൾ പലപ്പോഴും അപകടസാധ്യതകളായി വ്യാഖ്യാനിക്കപ്പെടുന്നു; കരുത്തുമാത്രമാണ് ഏക ആശ്രയയോഗ്യമായ ഉറപ്പായി കരുതപ്പെടുന്നത്. എന്നാൽ, ഇത്തരം ഒരു മാനസികാവസ്ഥയ്ക്ക് വലിയൊരു വില നൽകേണ്ടി വരുന്നുണ്ട്. കാരണം, ദീർഘകാലം ഇത്തരത്തിൽ ജീവിക്കുമ്പോൾ മറ്റ് ബദൽ മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായിത്തീരുന്നു. വിശ്വാസമർപ്പിക്കാനോ ദിശ മാറ്റാനോ ഉള്ള ബുദ്ധിമുട്ട് അവിടെ പ്രകടമാകുന്നു. ഇസ്രായേൽ ഇന്ന് ഇത്തരമൊരു അവസ്ഥയിലാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

ചോദ്യം: ടക്കർ കാൾസൺ ആ മാനസികാവസ്ഥ സുസ്ഥിരമാണെന്ന് താങ്ക ൾ കരുതുന്നുണ്ടോ?

എ: അവ്രഹാം ബർഗ് ഇതാണ് അതിപ്രധാനമായ ചോദ്യം. ഭയത്തിലും സംഘർഷങ്ങളിലും മാത്രം കെട്ടിപ്പടുക്കപ്പെട്ട സമൂഹങ്ങൾ, ഒരു പരിധി കഴിഞ്ഞാൽ എത്തിച്ചേരുന്ന ഒരു പ്രതിസന്ധിയുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു. സ്ഥിരമായ ഒരു അടിയന്തരാവസ്ഥ അനിശ്ചിതകാലം നിലനിർത്തുക അസാധ്യമാണ്. ഒരു ഘട്ടത്തിൽ നിങ്ങൾ തീരുമാനമെടുക്കേണ്ടതുണ്ട്, ഈ സംഘർഷങ്ങ ളിൽ തുട രണ മോ, അതോ അതിനപ്പുറം സ്വയം പുനർനിർവചി ക്കേണ്ടതുണ്ടോ? ഇസ്രായേൽ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ ഈ ചോദ്യത്തിന് കൃത്യമായ ഒരു പരിഹാരം കണ്ടെത്താൻ ഞങ്ങൾ ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അത് സംഭവിക്കുന്നതുവരെ, കരുത്തിനും അരക്ഷിതാവസ്ഥയ്ക്കും, അധികാരത്തിനും ഭയത്തിനും ഇടയിലുള്ള ഒരു അവസ്ഥയിലൂടെയുള്ള പ്രയാണം തുടർന്നുകൊണ്ടേയിരിക്കും.

ചോദ്യം: ടക്കർ കാൾസൺ എന്താനതിന് പ്രതിവിധി?

എ: അവ്രഹാം ബർഗ് ഇതിന് കേവലം രാഷ്ട്രീയമായ മാറ്റം മാത്രമല്ല, മനഃശാസ്ത്രപരമായ ഒരു പരിവർത്തനം കൂടി ആവശ്യമാണ്. അപരനെ ഒരു ഭീഷണിയായി മാത്രം കാണാതെ, ഒരു യാഥാർത്ഥ്യമായി അംഗീകരിക്കാനുള്ള സന്നദ്ധത അവിടെ അനിവാര്യമാണ്. സങ്കീർണ്ണതകളെ ഉൾക്കൊള്ളാനും, കേവലമായ നിശ്ചയദാർഢ്യത്തി ന്‍റെ ഭാഷയിൽ നിന്ന് അവ്യക്തതയും സംവാദവും അപകടസാധ്യതകളും നിറഞ്ഞ ഒന്നിലേക്ക് മാറാനും തയ്യാറാകേണ്ടതുണ്ട്. സമാധാനം എന്നത് വെറുമൊരു ഉടമ്പടിയല്ല—മറിച്ച് ചിന്താപരമായ പുതിയ രീതിയാണത്. ആ മാറ്റം കൈവരിക്കുക എന്നത് ഏറെ ദുഷ്കരവുമാണ്.

ചോദ്യം: ടക്കർ കാൾസൺ അവ്രഹാം ബർഗ്, ഞങ്ങളോടൊപ്പം ചേർന്നതിന് വളരെ നന്ദി.

എ: അവ്രഹാം ബർഗ് നന്ദി.